
എസ്. സേതുനാഥ് മലയാലപ്പുഴ
കൊല്ലം: – പുനലൂർ ജില്ലാ ആശുപത്രി വളപ്പിൽ ഓട്ടോറിക്ഷ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് വയോധികനായ പിതാവിനെ തോളിലേറ്റി മകന് ഒരു കിലോമീറ്ററോളം നടക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ അച്ഛനെ വീട്ടിലേക്ക് കൊണ്ടുവരാൻ മകൻ കൊണ്ടുവന്ന ഓട്ടോറിക്ഷയാണ് ലോക്ക്ഡൗൺ ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞത്. ഇതേത്തുടർന്ന് മകൻ അച്ഛനെ തോളിലേറ്റി പോകുകയായിരുന്നു. .
കുളത്തൂപ്പുഴ സ്വദേശിയായ 65 കാരന്‍ നാല് ദിവസം മുമ്പ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം.ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. പിന്നാലെ കുളത്തൂപ്പുഴയില്‍ നിന്നും ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിയ മകനെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടത്തി വിട്ടില്ലഎന്നാണ്ആരോപണം..
പോലീസ് വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഓട്ടോ സമീപത്തുള്ള മരത്തിന്റെ ചുവട്ടിലേക്ക് നിര്‍ത്തിയ ശേഷം ഏകദേശം ഒരു കിലോമീറ്ററോളം അകലത്തിലുള്ള ആശുപത്രിയില്‍നിന്നും അച്ഛനെ ചുമലിലേറ്റി കൊണ്ടുവരുകയായിരുന്നു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കൊല്ലത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
അതേസമയം, മതിയായ രേഖകളില്ലാത്തതിനാലാണ് വാഹനം കടത്തി വിടാത്തതെന്നാണ് പോലീസ് പറയുന്നത്. .