KeralaLatest

എ.കെ.ജിക്കായി സ്മൃതി മ്യൂസിയം

“Manju”

Image result for എ.കെ.ജിക്കായി സ്മൃതി മ്യൂസിയം

ശ്രീജ.എസ്

കണ്ണൂര്‍: .കെ.ജിയുടെ സ്മരണാര്‍ത്ഥം കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ അഞ്ചരക്കണ്ടി പുഴയ്ക്ക് സമീപം സ്മൃതി മ്യൂസിയം ഒരുങ്ങുന്നു. ഏകദേശം 20 കോടി ചെലവില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഇരുനില കെട്ടിടവും ആധുനിക മ്യൂസിയം സങ്കല്‍പങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഏഴ് ഗ്യാലറികളടങ്ങുന്ന പ്രദര്‍ശന സംവിധാനങ്ങളുമായാണ് മ്യൂസിയത്തില്‍ സജ്ജമാക്കുന്നത്. ഇതിനായി 3.21 ഏക്കര്‍ സ്ഥലം മ്യൂസിയം വകുപ്പ് ഏറ്റെടുത്തു.

മ്യൂസിയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ 13ന് രാവിലെ 9.30ന് നിര്‍വഹിക്കും. മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ ടീച്ചര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. എം.പിമാരായ കെ. സുധാകരന്‍, കെ.കെ. രാഗേഷ്, മ്യൂസിയം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു. വി, ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ്, മ്യൂസിയം ഡയറക്ടര്‍ എസ്. അബു, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

Related Articles

Back to top button