IdukkiKeralaLatest

ആനവണ്ടിയിൽ രാപാർക്കാം: ആദ്യ ബസ് മൂന്നാറിൽ; വിനോദസഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ താമസം

“Manju”

മൂന്നാർ • മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കെഎസ്ആർടിസി ബസിൽ താമസിക്കാം. പുതിയ എസി ബസിലാണ്, ഒരേസമയം 16 പേർക്കു താമസ സൗകര്യമൊരുങ്ങുന്നത്.

ട്രെയിനുകളിലെ സ്ലീപ്പർ കോച്ച് മാതൃകയിൽ ഒരാൾക്കു മാത്രം കിടക്കാവുന്ന കംപാർട്മെന്റുകൾ ബസിൽ സജ്ജമാക്കും. കിടക്കയും മൊബൈൽ ചാർജിങ് പോർട്ടും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. നിരക്ക് തീരുമാനിച്ചിട്ടില്ല.

മൂന്നാർ ഡിപ്പോയിലാണ് പാർക്ക് ചെയ്യുക. ബസിൽ താമസിക്കുന്നവർക്ക് ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം. വിനോദ സഞ്ചാര മേഖലകളിൽ മിതമായ നിരക്കിൽ ബസിൽ താമസ സൗകര്യം നൽകാമെന്ന ആശയം കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകരന്റേതാണ്.

മൂന്നാറിലെ വിനോദ സഞ്ചാര മേഖല തുറന്നാലുടൻ ബസ് താമസത്തിനായി നൽകുമെന്ന് ഡിപ്പോ ഇൻസ്പെക്ടർ ഇൻ ചാർജ് സേവി ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമാണിത്. ജീവനക്കാർക്കു വിശ്രമിക്കുന്നതിനായി പ്രധാന ഡിപ്പോകളിൽ സ്റ്റാഫ് ബസ് ഇറക്കിയിരുന്നു.

Related Articles

Back to top button