India

തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർ കേരളത്തിലിനിയും ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കാൻ സ്വയം തയ്യാറാകണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മെഹ്ത്ത അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവർ പല സംസ്ഥാനങ്ങളിലും ഇനിയും ഉണ്ടെന്നും ഇവരെ കണ്ടെത്താൻ കർശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമ്മേളനത്തിൽ പങ്കെടുത്തവർ അറിയിക്കണമെന്ന് എ. സി. എസ് ആവശ്യപ്പെട്ടത്. വിവരം മറച്ചു വയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. വിവരം അറിയിക്കാൻ സ്വയം തയ്യാറായില്ലെങ്കിൽ അത് ഗൗരവത്തോടെ കാണും. ഇതോടൊപ്പം തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർ കേരളത്തിലിനിയും ഉണ്ടോയെന്ന് കണ്ടെത്താൻ ആവശ്യമായി നടപടികളുമായി മുന്നോട്ടു പോകും.
തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രോഗം റിപ്പോർട്ട് ചെയ്ത ശേഷം നിസാമുദ്ദീൻ കോവിഡ് 19 ഹോട്ട് സ്‌പൊട്ടായി പ്രഖ്യാപിച്ചിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ വിവരം പുറത്തു പറയാതെ കഴിയുന്നവർ രോഗവ്യാപനത്തിന് കാരണമാവുകയും കോവിഡ് 19 പിടിച്ചു നിർത്താനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രമം വിഫലമാവുകയും ചെയ്യും. കുടുംബത്തിന്റേയും സമൂഹത്തിന്റേയും നൻമയെക്കരുതി വിവരം അറിയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് എ. സി. എസ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button