IndiaLatestThiruvananthapuram

എസ്.ബി.ഐ യില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ചുമത്തില്ല; എസ്‌എംഎസ് ചാര്‍ജ്ജും ഒഴിവാക്കി

“Manju”

സിന്ധുമോള്‍ ആര്‍

മുംബയ്: സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കി വന്ന പിഴയും എസ്.എം.എസ് നിരക്കുകളും എസ്.ബി.ഐ പൂര്‍ണമായി ഒഴിവാക്കി. ഇതോടെ 44 കോടി വരുന്ന ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ട്വിറ്ററിലൂടെയാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാന്‍ മാര്‍ച്ചില്‍ എസ്.ബി.ഐ. തീരുമാനിച്ചിരുന്നു.

മെട്രോ നഗരങ്ങളില്‍ ചുരുങ്ങിയത് 3000 രൂപയും അര്‍ദ്ധനഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും മിനിമം ബാലന്‍സ് വേണമെന്നായിരുന്നു എസ്.ബി.ഐയുടെ നിര്‍ദ്ദേശം. ഇതു പാലിക്കാതിരുന്നാല്‍ അഞ്ചു മുതല്‍ 15 രൂപ വരെ പിഴ ഈടാക്കിയിരുന്നു.

Related Articles

Back to top button