India

“Manju”

സ്വന്തം ലേഖകൻ

ന‌്യൂഡൽഹി ∙ രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം 12,380 ആയി. മരണസംഖ്യ 414 ആയി ഉയര്‍ന്നു. 1488 പേര്‍ക്ക് 24മണിക്കൂറിനിടെ 37 മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ മൂവായിരത്തിനോട് അടുക്കുകയാണ്. 232 .പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2916 ആയി. 187 ആണ് ആകെ മരണസംഖ്യ. 295 പേർ ഇതുവരെ രോഗമുക്തരായി.

മുംബൈയിലാണ് രോഗവ്യാപനം കൂടുതൽ. 114 മരണം റിപ്പോർട്ട് ചെയ്ത നഗരത്തിൽ 1936 രോഗികളുണ്ട്. രാജസ്ഥാനിലും രോഗികളുടെ എണ്ണം ആയിരം കടന്നു. ഇതുവരെ 1023 പേർക്കു രോഗം സ്ഥിരീകരിച്ചു. മൂന്നുപേരാണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 159 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 597 ആയി.മധ്യപ്രദേശിലാകെ 987 കോവിഡ് രോഗികളുണ്ട്..

കേരളത്തിൽ ഇന്നലെ ഒരാൾക്കു മാത്രമാണ് കോവി‍ഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസങ്ങളിലായി 20 പേർ രോഗമുക്തരായി..ഇപ്പോൾ 167 പേരാണു ചികിത്സയിലുള്ളത്. രോഗമുക്തരായത് 218 പേർ. സംസ്ഥാനത്തു നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തി. സംസ്ഥാനത്തെ തുടർനടപടികളും ഇള.വുകളും തീരുമാനിക്കാൻ ഇന്നു രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും..

Related Articles

Leave a Reply

Back to top button