IndiaLatest

ജനസംഖ്യാ നിയന്ത്രണത്തിനായി ഉടന്‍ നിയമം കൊണ്ടുവരും

“Manju”

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനുള്ള നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍. വിഷയത്തിലെ നടപടികള്‍ പുരോഗമിക്കുകയാണെന്നും നിയമ നിര്‍മ്മാണം വൈകില്ലെന്നും മന്ത്രി പറഞ്ഞു. റായ്പൂരില്‍ നടന്ന ‘ഗരീബ് കല്യാണ്‍ സമ്മേളന’ത്തില്‍ പങ്കെടുക്കവെയായിരുന്നു കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രിയുടെ പ്രതികരണം.

ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി പ്രതികരിക്കുന്നത്. മുമ്പ് പല ബിജെപി നേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ എന്നിവരും ആവശ്യം ഉന്നയിച്ചിരുന്നു.

Related Articles

Back to top button