Kerala

“Manju”

റിപ്പോർട്ട്: പി.വി .എസ്

മലപ്പുറം : കോവിഡ് 19 ബാധിതനായി ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഒരാൾ കൂടി വീട്ടിലേക്ക് മടങ്ങി . ഇന്ന് രാവിലെ 10 മണിയോടെയാണ് തിരൂർ ആലിൻചുവട് സ്വദേശി മുണ്ടേക്കാട്ട് സുനിൽ റഫീഖ് (51) വിദഗ്ദ്ധ ചികിത്സക്കും നിരീക്ഷണങ്ങൾക്കും ശേഷം ആശുപത്രി വിട്ടത് .
ദുബായിൽ നിന്ന് നാട്ടിലെത്തിയപ്പോഴും രോഗബാധ സ്ഥീരീകരിച്ച ശേഷവും തനിക്ക് സർക്കാർ ഒരുക്കിയ വിദഗ്ദ്ധ ചികിത്സയും കരുതലുമാണ് പുതിയ ജീവിതത്തിലേക്ക് വഴിതെളിച്ചതെന്ന് സുനിൽ റഫീഖ് അഭിപ്രായപ്പെട്ടു .കോവിഡ് ലോകം മുഴുവൻ ഭീഷണിയായി മാറിയപ്പോൾ ആദ്യം ഭയമായിരുന്നു .സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും ഒരുക്കിയ പ്രതിരോധ സംവിധാനങ്ങൾ അനുഭവിച്ചതോടെ രോഗത്തെ അതിജീവിക്കാൻ സാധിക്കുമെന്ന് വിശ്വാസമായി .തനിക്കും കുടുംബത്തിനും നാടിനും ജാഗ്രതയോടെ കരുതലൊരുക്കിയവർക്കെല്ലാം സുനിൽ കൃതജ്ഞതയറിച്ചു .
മാർച്ച് 18നാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത് .ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് പൊതുസമ്പർക്കമില്ലാതെ വീട്ടിൽ കഴിയുന്നതിനെ കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചതോടെ ഏപ്രിൽ ഒന്നിന് മഞ്ചേരി ഗവ.മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ പ്രവേശിച്ചു .
സുനിൽ റഫീഖിനെ യാത്രയാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .കെ .സക്കീന ,മഞ്ചേരി ഗവ .മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും കോവിഡ് ജില്ലാ സർവൈലൻസ് ഓഫീസറുമായ ഡോ .കെ .വി നന്ദകുമാർ ,നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബു ,ലെയ്സൺ ഓഫീസർ ഡോ .ഷാഹുൽ ഹമീദ് ,ഡോക്ടർമാർ ,നഴ്സുമാർ ,മറ്റ് ആശുപത്രി ജീവനക്കാരും ഉണ്ടായിരുന്നു .
വീട്ടിലെത്തിയാലും പ്രത്യേക നിരീക്ഷണം നിർദേശം നൽകിയതായി ഡി.എം.ഒ ഡോ.കെ സക്കീന പറഞ്ഞു .
മലപ്പുറം ജില്ലയിൽ കോവിഡ് 19 ന് ചികിത്സയിൽ തുടരുന്നത് എട്ട് പേർ മാത്രം .ജില്ലയിൽ റിപ്പോർട്ട് ചെയ്ത 19 രോഗികളിൽ ഒമ്പത് പേർ ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് മടങ്ങി . രോഗമുക്തമായ രണ്ട് പേർ ആശുപത്രിയിൽ തുടരുന്നുണ്ട് .ആരോഗ്യാവസ്ഥ പൂർണ്ണമായും തൃപ്തികരമായാൽ ഇവർ ഉടൻ വീടുകളിലേക്ക് മടങ്ങുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .കെ സക്കീന അറിയിച്ചു .കോവിഡ് പ്രതിരോധത്തിൽ ജില്ലയിൽ ആരോഗ്യ പ്രവർത്തകർ മികച്ച പ്രകടനമാണ് നടത്തുന്നതെന്നു ഡി.എം.ഒ കൂട്ടിച്ചേർത്തു
ഫോട്ടോ ക്യാപ്ഷൻ: മഞ്ചേരി ഗവ .മെഡിക്കൽ കോളജിൽ നിന്ന് കോവിഡ് രോഗമുക്തനായി വീട്ടിലേക്ക് മടങ്ങുന്ന തിരൂർ ആലിൻചുവട് സ്വദേശി സുനിൽ റഫീഖ്.

Related Articles

Leave a Reply

Back to top button