KeralaLatest

സിസ്റ്റം ചുഴലിക്കാറ്റിനു സാധ്യത

“Manju”

 

ജയപ്രകാശ്

തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ദക്ഷിണ ആൻഡമാൻ കടലിലുമായി 2020 മെയ് 13 ന് രാവിലെ രൂപം കൊണ്ട ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദം (Depression) ആയി മാറാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് മെയ് 16 നോട് കൂടെ ഒരു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു . സിസ്റ്റം ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്.

ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

കേരളം ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിലില്ല. ന്യൂനമർദത്തിന്റെ സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാന്തരീക്ഷവസ്ഥയിൽ (കനത്ത മഴക്കും കാറ്റിനുമുള്ള സാധ്യത) വരാൻ സാധ്യതയുള്ള മാറ്റങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്.

Related Articles

Back to top button