KeralaLatest

“Manju”

പ്രജീഷ്.എൻ.കെ

തിരുവനന്തപുരം;മണ്ഡലത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ അവലോകനം ചെയ്തു. പ്രശ്‌നബാധിത പഞ്ചായത്തുകള്‍ ഓരോന്നും വെവ്വേറെയാണ് അവലോകനം ചെയ്തത്. നിര്‍ദേശിച്ച പ്രകാരം തന്നെ പ്രവര്‍ത്തനങ്ങള്‍ എല്ലാം കൃത്യമായി നടക്കുന്നുണ്ട്. പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിലെ എട്ടു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഈ വീട്ടുകാര്‍ക്കും മറ്റ് രോഗബാധിതര്‍ക്കും മാനസികമായും ആരോഗ്യപരമായുമുള്ള പിന്തുണ ആരോഗ്യവകുപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ട്. സമീപവാസികളുടെ ആശങ്ക പരിഹരിക്കാന്‍ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും കൃത്യമായി ഇടപെട്ടിട്ടുണ്ട്. ശക്തമായ നിയന്ത്രണങ്ങള്‍ പോലീസും കൈക്കൊണ്ടിട്ടുണ്ട്. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ജീവിതശൈലി രോഗം ഉള്ളവര്‍ എന്നിവരുടെ ആരോഗ്യ സംരക്ഷണത്തിന് ആശാവര്‍ക്കര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ആശുപത്രികളിലെ മരുന്നുകളുടെയും അവശ്യ സാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തി. വാര്‍ഡ് തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ വിശദീകരിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ദേശിച്ച പ്രകാരം കൃത്യമായി നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, മണ്ഡലത്തിലെ ജനപ്രതിനിധികള്‍, കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Related Articles

Leave a Reply

Back to top button