IndiaKerala

കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹ നടപടികള്‍ പിന്‍വലിക്കണം : എന്‍ സി പി

“Manju”

ചെങ്ങന്നൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ എന്‍സിപി ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ഹെഡ് പോസ്റ്റാഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. കോവിഡ് 19 എന്ന മാരക വൈറസ് ലോകത്തെ മുഴുവന്‍ ദുഖത്തിലാഴ്ത്തിയ സമയത്ത് ജനങ്ങളെ കൊന്നൊടുക്കുന്ന രീതിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയും തൊഴില്‍ സമയം 8 മണിക്കൂര്‍ എന്നത് 12 മണിക്കൂര്‍ ആക്കിയും രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ചും ജനങ്ങളെ നിത്യദുരിതത്തിലേക്ക് തള്ളിവിടുന്ന ജനദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. എന്‍.സി.പി. ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍.പ്രസന്നന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റ്റി.സി.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ധര്‍ണ്ണയില്‍ പ്രണവം വിജയന്‍, മുഹമ്മദ് ഷാന്‍, തോമസ് പുത്തന്‍കാവ് അംബി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button