
ബിനു കല്ലാർ
ഇടുക്കി ജില്ലയിലെ അതിര്‍ത്തി മേഖലകളില്‍ പരിശോധന ശക്തമായതോടെയണ് വാറ്റ് സംഘങ്ങള്‍ ഏല തോട്ടങ്ങൾ താവളം ആക്കുന്നത്. വാറ്റുകാർ സജീവമായിരുന്ന അതിര്‍ത്തി മേഖലകള്‍, ദുര്‍ഘട പ്രദേശങ്ങള്‍, വന മേഖലകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ എക്‌സൈസ് കര്‍ശനമായ പരിശോധനകളാണ് നടത്തുന്നത്. ലോക് ഡൗണിന് ശേഷം ഉടുമ്പന്‍ചോല എക്‌സൈസ് ഓഫീസിന്റെ പരിധിയില്‍ നിന്നും മാത്രം 6000 ലധികം ലിറ്റര്‍ കോടയാണ് പിടികൂടിയത്. എട്ട് കേസുകളിലായാണ് ചാരായവും കോടയും കണ്ടെടുത്തത്. ഇക്കാലയളവില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം കോട പിടികൂടിയത് ഉടുമ്പന്‍ചോലയിലാണ്. ബിനു കല്ലാർ