KeralaLatest

മലയാളി വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു

“Manju”

 

ബാലരാമപുരം: ബംഗളൂരുവില്‍ നടന്ന വാഹനാപകടത്തില്‍ ബാലരാമപുരം സ്വദേശിയായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. ബംഗളൂരു ആര്‍.ആര്‍ കോളേജില്‍ ഫാഷന്‍ ഡിസൈനിംഗ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ ബാലരാമപുരം ഐത്തിയൂര്‍ വാറുവിള തിരുവാതിരയില്‍ പ്രവിതയാണ് (22) മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. സ്‌കൂട്ടറില്‍ പോകുന്നതിനിടെ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിറുത്താതെപോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവിതയെ ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ എട്ടിന് മരിച്ചു. തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥനായ ഷിബുവിന്റേയും സിവില്‍ സപ്ലൈസ് വകുപ്പ് ജീവക്കാരി മിനിയുടേയും മകളാണ്. സഹോദരന്‍: പ്രവീണ്‍.

Related Articles

Back to top button