
പ്രജീഷ് എൻ കെ
ലോക് ഡൗൺ കാലത്ത് പുറത്തിറങ്ങാനാവാതെ വിഷമിക്കുന്ന പ്രദേശവാസികൾക്ക് സഹായഹസ്തമേകി ക്ഷേത്ര കമ്മിറ്റിയുടെ മാതൃക. ക്ഷേത്ര ചടങ്ങുകൾ ഒഴിവാക്കി 200 ഓളം വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകുകയായിരുന്നു. കിഴക്കെ ചമ്പാട് ഋഷിക്കര നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ഭഗവതി ക്ഷേത്രം ഭാരവാഹികളാണ് കൊടുങ്ങല്ലൂർ ഭരണി നാളിൽ നടത്തേണ്ട ചടങ്ങിനായി നീക്കിവച്ച പണമുപയോഗിച്ച് പ്രദേശത്തെ 200 ഓളം വീടുകളിൽ പച്ചക്കറി കിറ്റ് എത്തിച്ചു നൽകിയത്. 650 കിലോയോളം പച്ചക്കറികളാണ് വിതരണത്തിനെത്തിച്ചത്. ക്ഷേത്രം പ്രസി. ഒ. സന്തോഷ്, സെക്രട്ടറി എം ഷാജി എന്നിവർ ചേർന്ന് കിറ്റുകൾ കൈമാറി.ഋഷീക്കര സേവാഭാരതിയുടെ
യൂനിറ്റിൻ്റെ നേതൃത്വത്തിലാണ് കിറ്റുകൾ വീടുകളിലെത്തിച്ചത്.