
സിന്ധുമോൾ ആർ
ആലപ്പുഴ: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണസദ്യക്കുള്ള വിഭവസമര്‍പ്പണം നടത്തിയിരുന്ന കോട്ടയം കുമാരനെല്ലൂര്‍ മങ്ങാട്ട്ഇല്ലത്ത് ഇരവി നാരായണഭട്ടതിരി (70) അന്തരിച്ചു. മൂപ്പുമുറ കാരണവര്‍ സ്ഥാനമനുസരിച്ച് കഴിഞ്ഞ 21 വര്‍ഷമായി നാരായണ ഭട്ടതിരിയാണ് തിരുവോണത്തോണിയില്‍ ഓണവിഭവങ്ങള്‍ കാട്ടൂരില്‍ നിന്നും ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചിരുന്നത്. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പില്‍.
ആറന്മുള ദേശവഴിയില്‍പ്പെട്ട കാട്ടൂരില്‍ താമസക്കാരായിരുന്ന മങ്ങാട്ടു ഭട്ടതിരി കുടുംബം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുമാരനല്ലൂരില്‍ കുടിയേറിയത് പാര്‍ഥസാരഥി ഭഗവാന്റെ അഭീഷ്ടാനുസരണം ആയിരുന്നെന്ന് വിശ്വാസം.
എല്ലാവര്‍ഷവും തിരുവോണത്തിന് കാഴ്ചവിഭവങ്ങളുമായി എത്തണമെന്നും ഭഗവാന്റെ കല്പനയുണ്ടത്രെ. അക്കാലം മുതല്‍ ആറന്മുളയപ്പന് തിരുവോണസദ്യക്കുള്ള വിഭവസമര്‍പ്പണം മങ്ങാട്ടില്ലത്തെ മൂപ്പുമുറക്കാര് നടത്തിപ്പോരുന്നു.