KannurKeralaLatest

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടരുന്നു

“Manju”

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം ആശങ്കയാകുന്നു. പുതുതായി 83 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 154 ആയി. ഏപ്രില്‍ 20 മുതല്‍ നാല് ദിവസമായി ജയിലില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ആദ്യ ദിവസത്തെ ഫലം വന്നപ്പോഴാണ് കഴിഞ്ഞ ദിവസം 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ ജയിലിലെ ജീവനക്കാരും 69 പേര്‍ തടവുകാരുമായിരുന്നു. രണ്ടാം ദിവസത്തെ ഫലം പുറത്തുവന്നപ്പോഴാണ് 83 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 10 പേര്‍ ജയില്‍ ജീവനക്കാരാണ്.

പരിശോധനയുടെ മുഴുവന്‍ ഫലവും പുറത്തുവന്നിട്ടില്ല. അതിനാല്‍ വരും ദിവസങ്ങളിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത. ഇതേ തുടര്‍ന്ന് ജയിലിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

Related Articles

Back to top button