
അശോകൻ
പാലക്കാട് ഗര്‍ഭിണിയെയും കുടുംബത്തെയും സുരക്ഷിതമായി വീട്ടില്‍ എത്തിച്ച് അഗ്‌നിശമനസേന:
പാലക്കാട് : തമിഴ്‌നാട്ടില്‍നിന്നു മീനാക്ഷിപുരം വഴി ജില്ലയിലെത്തിയ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെയും കുടുംബത്തെയും സുരക്ഷിതമായി വീട്ടില്‍ എത്തിച്ച് അഗ്‌നിശമന സേന. മണ്ണാര്‍ക്കാട് കാരാകുറുശ്ശി സ്വദേശികളായ സജിത, ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍, ഇവരുടെ പിതാവ് മണി എന്നിവരെയാണ് അഗ്‌നിശമനസേനയുടെ സഹായത്തോടെ മണ്ണാര്‍ക്കാടുള്ള വീട്ടിലെത്തിച്ചത്.
ആശാ പ്രവര്‍ത്തകയായ റെയ്ച്ചല്‍ മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. നാസറിനെ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമനസേനാ മേധാവി അരുണ്‍ ഭാസ്‌കറിനെ വിവരമറിയിക്കുകയും ചിറ്റൂര്‍ അഗ്‌നിരക്ഷാ നിലയവുമായി ബന്ധപ്പെട്ട് മീനാക്ഷിപുരത്തേക്ക് ഇവര്‍ക്കായി ആംബുലന്‍സ് അയക്കുകയും ചെയ്തു
ചെക്ക്‌പോസ്റ്റില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇവര്‍ക്ക് യാത്രാനുമതി നല്‍കിയതിനെ തുടര്‍ന്ന് ചിറ്റൂര്‍ നിലയത്തില്‍ നിന്നുള്ള ആംബുലന്‍സില്‍ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച് റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ ഇവര്‍ക്ക് മറ്റു രോഗങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഹോം ക്വാറന്റൈനില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇവര്‍ കാരക്കുറിശ്ശിയിലെ വീട്ടില്‍ എത്തിയതിനു ശേഷം കല്ലടിക്കോട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തു.
ഇന്ന് ഇവരുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയയ്ക്കും. ലോക്ക് ഡൗണ്‍മൂലം ഗര്‍ഭിണികള്‍, വൃദ്ധര്‍, മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടുളളവര്‍ ഉണ്ടാകാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നയമാണ് അഗ്‌നിശമനസേന അര്‍പ്പണ മനോഭാവത്തോടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്.