
ശ്രീജ.എസ്
കോവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു് രണ്ടു വരെയാക്കി ചുരുക്കിയ നടപടി ഏപ്രില്‍ 30 വരെ തുടരാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ. ഭാഗമായി ഏപ്രില്‍ 17 വരെ ബാങ്കിങ് സമയം ഉച്ചയ്ക്കു് രണ്ടു വരെയാക്കി ചുരുക്കുമെന്നായിരുന്നു ഏപ്രില്‍ മൂന്നിന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നത്. ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ബാങ്കുകളുടേയും റിസര്‍വ് ബാങ്ക് നിയന്ത്രിത വിപണികളുടേയും പ്രവര്‍ത്തന സമയം ചുരുക്കിയത് ഏപ്രില്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചത്. ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങിയവയുടെ സേവനം. നിലവിലുള്ള രീതിയില്‍ തന്നെ തുടരും.