IndiaLatest

അടിമുടി മാറാന്‍ എയര്‍ ഇന്ത്യ

“Manju”

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ വിമാന കമ്പനിയായ എയര്‍ ഇന്ത്യ അടിമുടി മാറുന്നു. പുത്തൻ അഴിച്ചുപണികളുടെ ഭാഗമായി എയര്‍ ഇന്ത്യയുടെ ഭാഗ്യചിഹ്നമായ മഹാരാജയെയും പരിഷ്കരിക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ നീക്കം. മാറിവന്ന സാഹചര്യം കണക്കിലെടുത്താണ് ഭാഗ്യചിഹ്നത്തിലും മാറ്റം വരുത്താനുളള തീരുമാനത്തിലേക്ക് എയര്‍ ഇന്ത്യ എത്തിയത്.

എയര്‍ ഇന്ത്യയിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ബിസിനസ് യാത്രക്കാരും, കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകളുമാണ്. ഇവര്‍ക്ക് മഹാരാജയുടെ പ്രാധാന്യം അറിയണമെന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മറ്റൊരു ഭാഗ്യചിഹ്നം കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. എയര്‍പോര്‍ട്ട് ലോഞ്ച്, പ്രീമിയം ക്ലാസുകള്‍ എന്നിവിടങ്ങളില്‍ മഹാരാജ ചിത്രം തുടര്‍ന്നും ഉപയോഗിക്കുമെങ്കിലും, ഇവയെ ഇനി ഭാഗ്യചിഹ്നമായി അവതരിപ്പിക്കില്ല എന്നാണ് സൂചന. 1946 ലാണ് മഹാരാജ ചിത്രം രൂപകല്‍പ്പന ചെയ്തത്.

Related Articles

Back to top button