
പി.വി.എസ്*
മലപ്പുറം : മലപ്പുറം ജില്ലയിൽ ആയുര്‍രക്ഷാ ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ പുതുപ്പറമ്പ് നിർവഹിച്ചു.കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെ കീഴില്‍ രൂപീകരിച്ച സ്‌റ്റേറ്റ് ആയുര്‍വേദ കോവിഡ് റെസ്‌പോൺസ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് ആയുര്‍രക്ഷാ ക്ലിനിക്കിന്റെ പ്രവർത്തനം. ജില്ലയിലെ ആയുഷിന്റെ എല്ലാ സ്ഥാപനങ്ങളിലും പ്രതിരോധ മരുന്നുകൾ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ .കെ സുശീല അറിയിച്ചു ..