India

ക്രിപ്റ്റോ കറന്‍സി വിലക്ക് നീക്കം – ഭാരതത്തിന്റെ സമ്പത്ത് ഘടനയുടെ മാറ്റം

“Manju”

റെജി പുരോഗതി

ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകാമെന്ന് സുപ്രീം കോടതി. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസി നിയന്ത്രിച്ച റിസർവ് ബാങ്കിന്റെ 2018 ഏപ്രിൽ 6 ലെ സർക്കുലർ റദ്ധാക്കിക്കൊണ്ടാണ് ജസ്റ്റിസ് R.F നരിമാൻ അധ്യക്ഷനായ 3 അംഗ ബെഞ്ചിൻറെ വിധി

ക്രിപ്റ്റോ കറൻസിക്ക് മേലുള്ള വിലക്ക് എടുത്ത് മാറ്റിയ തീരുമാനം കൊറോണ വൈറസ് ബാധ അടക്കമുള്ള പ്രതിസന്ധികളിൽ ബുദ്ധിമുട്ടുന്ന സമ്പത്ത്വ്യവസ്ഥയെ പരിഗണിക്കുമ്പൾ വളരെയധികം സ്വാഗതാർഹമാണ് ക്രിപ്റ്റോ സാമ്പത്തിക വ്യവസ്ഥയും ബ്ലോക്ക്‌ ചെയിൻ സാങ്കേതിക വ്യവസ്ഥയും ഉൾപ്പടെയുള്ള സംവിധാനങ്ങൾക്ക് ഈ തീരുമാനം ഉത്തേജനം നൽകും പുതിയ സ്റ്റാർട്ടപ്പുകൾ ഉണ്ടാകുകയും കമ്പനികൾ കൂടുതൽ പണം ചിലവഴിക്കാനും തയ്യാറാവുകയും ചെയ്യും. ബാങ്കുകൾ തങ്ങളുടെ ഇടപാട് സേവന നിരക്ക് കുറക്കുകയും വൈകാതെ തന്നെ അന്താരാഷ്ട്രതലത്തിലുള്ള പണം കൈമാറ്റം യാഥാർഥ്യമാകുകയും ചെയ്യും. നിക്ഷേപങ്ങൾ വർദ്ധിക്കുന്നതിലൂടെ തൊഴിൽപരമായ സാധ്യതകളും മെച്ചപ്പെടും.ക്രിപ്റ്റോ കറൻസി വഴിയുണ്ടാകുന്ന ലാഭങ്ങൾക്ക് നികുതി ചുമത്തുന്നതിലൂടെ സർക്കാരുകൾക്കും മികച്ച നേട്ടമുണ്ടാക്കാനാകും.സർക്കാർ ജീവനക്കാർക്ക് വേതനം നൽകാൻ ക്രിപ്റ്റോ കറൻസിയെ തിരഞ്ഞെടുക്കുന്നത് വിദൂരമല്ല

Related Articles

Leave a Reply

Back to top button