IndiaKeralaLatest

ഇതര സംസ്‌ഥാന തൊഴിലാളികള്‍ ബ്രൗണ്‍ഷുഗറുമായി പിടിയിൽ

“Manju”

 

ആലുവ: ലക്ഷങ്ങള്‍ വിലവരുന്ന മാരക മയക്കുമരുന്നിനത്തില്‍പ്പെട്ട ബ്രൗണ്‍ഷുഗറുമായി രണ്ട്‌ ഇതര സംസ്‌ഥാന തൊഴിലാളികള്‍ എക്‌സൈസിന്റെ പിടിയിലായി. പശ്‌ചിമബംഗാള്‍ മൂര്‍ഷിദാബാദ്‌ സ്വദേശികളായ ഹിറ്റ്‌ലര്‍ ഷെയ്‌ക്ക് (34), ജലാല്‍ റഷീദ്‌ മൊല്ല (37) എന്നിവരാണ്‌ പിടിയിലായത്‌.
ആലുവ മാര്‍ക്കറ്റ്‌ കേന്ദ്രീകരിച്ച്‌ യുവാക്കളേയും, സ്‌കൂള്‍ – കോളേജ്‌ വിദ്യാര്‍ത്ഥികളേയും ലക്ഷ്യമിട്ട്‌ ബ്രൗണ്‍ ഷുഗര്‍ വില്‌പന നടത്തിയിരുന്ന പ്രതികളെ ആലുവ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കൃഷ്‌ണകുമാറും പാര്‍ട്ടിയും ചേര്‍ന്നാണ്‌ പിടികൂടിയത്‌.
ടൈല്‍, മേസ്‌തരിപ്പണി നടത്തിവന്ന ഇവര്‍ തൊഴിലിടങ്ങളിലും മറ്റും യുവാക്കളേയും, വിദ്യാര്‍ത്ഥികളേയും വശീകരിച്ച്‌ വലയില്‍ വീഴ്‌ത്തിയാണ്‌ വില്‌പന നടത്തിയിരുന്നത്‌. ബംഗാളില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് വാങ്ങി കൊണ്ടുവന്നാണ്‌ കച്ചവടം. ഇവരില്‍ നിന്നും കണ്ടെടുത്ത പത്ത്‌ ഗ്രാം ബ്രൗണ്‍ ഷുഗറിന്‌ പത്തു ലക്ഷം രൂപ വിലമതിക്കുന്നതാണ്‌.
സ്‌കൂള്‍, കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി എറണാകുളം ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍ അശോക്‌ കുമാറിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു അന്വേഷണം. പരിശോധനയില്‍ പ്രിവന്റീവ്‌ ഓഫീസര്‍മാരായ സി.ബി. രഞ്ചു, പി.കെ. ഗോപി, സിവില്‍ എക്‌സൈസ്‌ ഓഫിസര്‍മാരായ എറണാകുളം എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌ക്വാഡ്‌ അംഗം എം.എം. അരുണ്‍ കുമാര്‍, പി.എസ്‌. ബസന്ത്‌ കുമാര്‍, പി.ജി. അനൂപ്‌, സജോ വര്‍ഗീസ്‌ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button