Uncategorized

അവലോകന യോഗം

“Manju”

ശ്രീജ.എസ്

കണ്ണൂർ: മുണ്ടേരി-ഗ്രാമ പഞ്ചായത്ത്, കോവിഡ് 19 അവലോകനയോഗവും, ഭരണ സമിതി യോഗവും നടന്നു. മുണ്ടേരി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ലോക് ഡൌൺ നിർദ്ദേശങ്ങളും ,ഇളവുകളും മന്ത്രി വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം, മെഡിക്കൽ ടീം, പോലീസ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയവർ നടത്തിയ പ്രവർത്തനങ്ങൾ ചടങ്ങിൽ വിലയിരുത്തി ചടങ്ങിൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പങ്കജാക്ഷൻ അദ്ധ്യക്ഷം വഹിച്ചു. മെഡിക്കൽ ഓഫീസർ കെ.പി.അഷറഫ്, ചക്കരക്കൽ എസ്.ഐ.പി.കെ.സുമേഷ് തുടങ്ങിയവർ ക്ലാസെടുത്തു ഹെൽത്ത് ഇൻസ്പെക്ടർ സി.പി.സലീം, പഞ്ചായത്ത് സെക്രട്ടറി സി. പ്രകാശൻ, വൈസ് പ്രസിഡന്റ് പി.കെ. പ്രമീള, വി.വി.അജിത, ആർ.കെ.പത്മനാഭൻ ,ചക്കരക്കൽ പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീർമാരായ വി.വി.മനോജ് കുമാർ ,എൻ.വി.ഷിജു, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

Related Articles

Leave a Reply

Back to top button