International

കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങളെ സംരക്ഷിക്കുമെന്ന് – യു.എ.ഇ

“Manju”

രജിലേഷ് കെ.എം.

അബുദാബി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി യു.എ.ഇ കൊവിഡ് മരിച്ച പ്രവാസികൾ അടക്കമുള്ളവരുടെ കുടുംബങ്ങൾക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് അറിയിച്ചു. ഏത് രാജ്യക്കാരായാലും അവരെ സംരക്ഷിക്കും. കൊവിഡ് മരണം കാരണം അനാഥമായ കുടുംബങ്ങൾക്ക് കൈത്താങ്ങാവാനും അവരെ അതിജീവനത്തിന് പ്രാപ്തമാക്കാനുമാണ് നടപടിയെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയര്‍മാന്‍ ഷെയ്ക് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാനും സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹിയും പറഞ്ഞു.

കൊവിഡ് മരണം ഒരുകുടുംബത്തിലേൽപ്പിച്ചഏൽപ്പിച്ച ആ ആഘാതം മറികടക്കാനാവണം. പ്രിയപ്പെട്ടവരെ നഷ്ടമായ വേദനയില്‍ നിന്ന് കരകയറാന്‍ പ്രാപ്തമാക്കുന്ന എല്ലാ സഹായവും എമിറേറ്റ്സ് റെഡ് ക്രസന്റ് അവര്‍ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും അവരുടെ സാമൂഹിക ചുറ്റുപാടും ജീവിത സാഹചര്യങ്ങളും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ആവശ്യങ്ങളും കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്ന് അല്‍ ഫലാഹി പറഞ്ഞു.

Related Articles

Leave a Reply

Back to top button