
കേരളത്തില്‍ ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം. കാപ്പാട് മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനാല്‍ ഇന്ന് റംസാന്‍ ഒന്നാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലും ഇന്ന് റംസാന്‍ ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും സംയുക്തമായി അറിയിച്ചു.
വിശ്വാസികള്‍ നോമ്ബ് തുറയും മറ്റ് ആരാധനകളും വീടുകളില്‍ നിര്‍വഹിക്കണം. റംസാന്‍ കാലത്ത് ദരിദ്രരെ സഹായിക്കാന്‍ മുന്‍കൈയെടുക്കണം. ഹജ്ര്, ഇഫ്ത്താര്‍ സമയങ്ങളും പുറത്തിറക്കി. മേയ് 5 വരെ വൈകിട്ട് 6.34നും 6 മുതല്‍ 13 വരെ 6.35നും 14 മുതല്‍ 18വരെ 6.36നും തുടര്‍ന്ന് 23ന് റംസാന്‍ പെരുന്നാള്‍ വരെ 6.37നും ആയിരിക്കും ഇഫ്താര്‍ സമയം.