IndiaLatest

ദിവ്യാംഗര്‍ക്കായി പുതിയ വാഹനം

“Manju”

മനുഷ്യര്‍ക്ക് ഫലപ്രദമായ കണ്ടുപിടുത്തങ്ങള്‍ ലോകത്തെ അറിയിക്കുന്നതില്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാൻ ആനന്ദ് മഹീന്ദ്രയുടെ സ്ഥാനം എപ്പോഴും മുൻനിരയിലാണ്. വ്യത്യസ്തതകള്‍ നിറഞ്ഞ പല കാര്യങ്ങളും ഇതിനോടകം തന്നെ അദ്ദേഹം ലോകത്തെ അറിയിച്ചിട്ടുണ്ട്. അത്തരത്തില്‍ ദിവ്യാംഗര്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയാവുന്ന ഒരു വാഹനമാണ് അദ്ദേഹം ഇപ്പോള്‍ പരിചയപ്പെടുത്തുന്നത്.

വീല്‍ ചെയറുകള്‍ ഉപയോഗിക്കുന്ന ദിവ്യാംഗര്‍ക്ക് അവരുടെ വീല്‍ചെയര്‍, വാഹനത്തിന്റെ വാതിലിനു മുകളിലുള്ള ഭാഗത്തായി സുരക്ഷിതമായി എടുത്തു വയ്‌ക്കാനുള്ള സൗകര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. വാഹനം നിര്‍മ്മിച്ച ഡിസൈനറിനോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് ആനന്ദ് മഹീന്ദ്ര വാഹനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

‘ മികച്ചതും ഉപകാര പ്രദവുമായ ഡിസൈൻ. ഞങ്ങളുടെ വാഹനങ്ങളിലും ഇത്തത്തിലുള്ള സംവിധാനം നല്‍കാൻ സാധിക്കുമെങ്കില്‍ അത് അഭിമാനകരമാണ്. എന്നാല്‍ വൻതോതിലുള്ള ഉത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ഓട്ടോ ഒഇഎമ്മിന് ഇത് നിര്‍മ്മിച്ചെടുക്കുക എന്നത് വളരെ പ്രയാസകരമായൊരു കാര്യമാണ്. ഇത്തരത്തില്‍ കസ്റ്റമൈസേഷനില്‍ പ്രാധാന്യം നല്‍കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് ആവശ്യമാണ്. അങ്ങനെ ഒന്നു തുടങ്ങിയാല്‍ ഞാൻ അതില്‍ നിക്ഷേപകനാകും.”- ആനന്ദ് മഹീന്ദ്ര കുറിച്ചു.

ദിവ്യാംഗരുടെ വീല്‍ ചെയര്‍ സുരക്ഷിതമായി ഒരുക്കി വയ്‌ക്കുന്നതിന് വാഹനത്തില്‍ ഒരു റൂഫ്‌ടോപ്പ് പോലെയുള്ള നിര്‍മ്മിതിയാണ് നല്‍കിയിരിക്കുന്നത്. കാറിന്റെ നിര്‍മ്മാണത്തെ അഭിനന്ദിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button