മഹാമാരി ലോകത്തെ ഒന്നിപ്പിച്ചില്ല; റഷ്യന്‍ മന്ത്രി.

ശ്രീജ.എസ്
വന്‍ശക്തികളുടെ ഏറ്റുമുട്ടലിനുള്ള സാധ്യത കൂടി
മോസ്‌കോ: കോവിഡ് 19 മഹാമാരി ലോകത്തെ ഒന്നിപ്പിക്കുകയല്ല, മറിച്ച് വലിയ തോതില്‍ ഏറ്റുമുട്ടലിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെര്‍ജി റ്യാബ്‌കോവ്. മുന്‍നിര രാഷ്ട്രങ്ങള്‍ ഈ പ്രതിസന്ധിയെ സ്വന്തം കരുത്ത് വര്‍ധിപ്പിക്കാനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മഹാമാരി ലോകത്തെ ഒന്നിപ്പിക്കുകയല്ല, മറിച്ച് വലിയ തോതിലുള്ള സംഘട്ടന സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. വലിയ കളിക്കാര്‍ ഈ പ്രതിസന്ധിയെ സ്വന്തം കരങ്ങള്‍ക്ക് ശക്തി പകരാനാണ് ഉപയോഗിക്കുന്നത്. കോവിഡ് 19-ന്റെ വ്യാപനത്തിന് മുമ്പുതന്നെ അന്താരാഷ്ട്ര ആധിപത്യം നേടുന്നതിന് വേണ്ടിയുള്ള പോരാട്ടം രൂക്ഷമായിരുന്നു. .
നിര്‍ഭാഗ്യവശാല്‍ കൊറോണ വൈറസിന് ഈ നടപടികളെ നിര്‍വീര്യമാക്കാന്‍ സാധിച്ചില്ല. മറിച്ച് ആ നടപടികളില്‍ വര്‍ധനവുണ്ടാക്കുകയും അത് ത്വരിതപ്പെടുത്തുകയുമാണ് ചെയ്തത്.
വലിയ അന്താരാഷ്ട്ര സംഘട്ടനങ്ങള്‍, പ്രമുഖ ശക്തികള്‍ തമ്മിലുള്ള പിളര്‍പ്പ് എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഭിന്നതകള്‍ ആഴമേറിക്കൊണ്ടിരിക്കുകയാണ്. ആണവയുദ്ധ ഭീഷണിയും ഇല്ലാതാക്കപ്പെട്ടിട്ടില്ല.
ആയുധ ഉടമ്പടികള്‍ ഉപേക്ഷിക്കപ്പെടുകകയാണ്. യുഎന്‍ പോലുള്ള അന്താരാഷ്ട്ര സംഘനകളുടെ സ്വാധീനം ക്ഷയിച്ചുകൊണ്ടിരിക്കുകയുമാണ്. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഇന്ന് സൈനിക ശക്തിക്കാണ് ഏറ്റവും പ്രധാനപ്പെട്ട റോളുള്ളത്. .
ഏറ്റവും മോശം അവസ്ഥ ഒഴിവാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ ഈ വെല്ലുവിളിക്കെതിരെ തന്ത്രപരമായ ഒരു പ്രതിവിധിക്ക് വേണ്ടി ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു