Kerala
സാമൂഹിക അകലം പാലിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ
പോത്തൻകോട് :കോവിഡ് 19 ബാധിതരുടെയും, നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ യു.എസ് കമ്പനിയായ സ്പ്രിംഗ്ലറിനു നൽകിയതിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ച് പൂലന്തറയിൽ കിരൺ ദാസ്, വാർഡ് മെമ്പർ ശരണ്യ. എ. എസ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു. സാമൂഹിക അകലം പാലിച്ചും മാസ്ക്കുകളും ധരിച്ച് ചട്ടങ്ങൾ പാലിച്ചു കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.