KeralaLatest

വര്‍ധന ശുപാര്‍ശ പ്രകാരം: കെ എസ്‌ ഇ ബി

“Manju”

കെഎസ്‌ഇബിയുടെ വൈദ്യുതി നിരക്ക് വര്‍ധന ശുപാര്‍ശ പ്രകാരം വീടുകളില്‍ യൂണിറ്റിന് 95 പൈസയുടെ അധിക ബാധ്യത ഉണ്ടാകും.ഫിക്സഡ് ചാര്‍ജ് ഉള്‍പ്പെടെയുള്ള തുകയാണിത്. ചെറുകിട വ്യവസായങ്ങള്‍ക്ക് 1.52 രൂപയും വന്‍കിട വ്യവസായങ്ങള്‍ക്ക് 1.10രൂപയും കൃഷിക്ക് 46 പൈസയും വര്‍ധനയാണു ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒരു യൂണിറ്റിന് 99 പൈസ ഇതില്‍നിന്നെല്ലാം ബോര്‍ഡിന് അധികമായി ലഭിക്കും.
വീടുകളിലെ കുറഞ്ഞ നിരക്ക് 1.50 ആണ് ശുപാര്‍ശ. ഫിക്സഡ് ചാര്‍ജ് സിംഗിള്‍ഫേസില്‍ ഇരട്ടി വര്‍ധിപ്പിക്കണമെന്നാണു ശുപാര്‍ശ. ത്രീഫേസില്‍ ഇരട്ടിയിലേറെ വര്‍ധനയും. വ്യവസായങ്ങള്‍ക്കുള്ള ഫിക്സഡ് ചാര്‍ജില്‍ 50രൂപവരെയാണു വര്‍ധനയ്ക്കു ശുപാര്‍ശ. ഹിയറിങുകള്‍ക്കുശേഷം സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് നിരക്കു വര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കുന്നത്.
വീടുകളിലെ നിരക്കു വര്‍ധന ശുപാര്‍ശ

സ്ലാബ്-0-40

നിലവിലെ നിരക്ക്-1.50രൂപ

പുതുക്കിയ നിരക്ക് ശുപാര്‍ശ-1.50രൂപ

സ്ലാബ്-0-50

നിലവിലെ നിരക്ക്-3.15

പുതുക്കിയ നിരക്ക് ശുപാര്‍ശ-3.50

സ്ലാബ്-51-100

നിലവിലെ നിരക്ക്-3.70

പുതുക്കിയ നിരക്ക് ശുപാര്‍ശ-4.10

സ്ലാബ്-101-150

നിലവിലെ നിരക്ക്-4.80

പുതുക്കിയ നിരക്ക് ശുപാര്‍ശ-5.50

സ്ലാബ്-151-200

നിലവിലെ നിരക്ക്-6.40

പുതുക്കിയ നിരക്ക് ശുപാര്‍ശ-7.00

സ്ലാബ്-201-250

നിലവിലെ നിരക്ക്-7.60

പുതുക്കിയ നിരക്ക് ശുപാര്‍ശ-8.00

സ്ലാബ്-0-300

നിലവിലെ നിരക്ക്-6.60

പുതുക്കിയ നിരക്ക് ശുപാര്‍ശ-7.20

(എല്ലാ യൂണിറ്റിനും)

സ്ലാബ്-0-400

നിലവിലെ നിരക്ക്-6.90

പുതുക്കിയ നിരക്ക് ശുപാര്‍ശ-7.40

സ്ലാബ്-0-500

നിലവിലെ നിരക്ക്-7.10

പുതുക്കിയ നിരക്ക് ശുപാര്‍ശ-7.60

സ്ലാബ്-500ന് മുകളില്‍

നിലവിലെ നിരക്ക്-7.90

പുതുക്കിയ നിരക്ക് ശുപാര്‍ശ-8.20

വന്‍കിട വ്യവസായങ്ങള്‍ക്കുള്ള ശുപാര്‍ശ

ഡിമാന്‍ഡ് ചാര്‍ജ്-380-400

പഴയ നിരക്ക്-320-400

വൈദ്യുതി നിരക്ക്-5.50-6.00

പഴയ നിരക്ക്-5.00-5.55

ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ശുപാര്‍ശ

ഫിക്സഡ് ചാര്‍ജ്-160-210

പഴയ നിരക്ക്-120-170

വൈദ്യുതി നിരക്ക്-6.15-6.70

പഴയ നിരക്ക്-5.65-6.25

കൃഷി

ഫിക്സഡ് ചാര്‍ജ്-25

പഴയ നിരക്ക്-10

വൈദ്യുതി നിരക്ക്-3.30

പഴയനിരക്ക്-2.80

Related Articles

Back to top button