Kerala

ജനങ്ങൾക്ക് ആവേശം പകർന്ന് പ്രിയ നേതാവ് പിജെ ജോസഫ്

“Manju”

അജി കെ ജോസ്

എന്നും പുതുമയാർന്ന ശൈലി ആണ് പിജെ ജോസഫ് പുലർത്തുന്നത്;ഈ ലോക്ക് ഡൗൺ കാലത്ത് കേരള സമൂഹത്തിനും യുവജനങ്ങൾക്കും അഗ്രി ചലഞ്ച് ആഹ്വാനം ചെയ്തു പി. ജെ ജോസഫ്
ഓരോത്തർക്കും തങ്ങളുടെ കൃഷി ഭൂമിയിൽ തന്നെ പത്തു മരമോ തൈയോ നടാം.
ഈ ചലഞ്ച് ഏറ്റെടുത്തതിന് ശേഷം ഏവരും ഒരു ഫോട്ടോഎടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇടുകയും മറ്റുള്ളവർക്ക് മാതൃക ആവുകയും ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ

 

https://www.facebook.com/pjjosephthodupuzha1/photos/a.129279757782062/547795675930466/?type=3&theater

 

പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവർ പറഞ്ഞിരുന്നു.അത് വെറുതേയല്ല. ആചാരവും വിശ്വാസവും എന്നതിനൊക്കെ അപ്പുറം, മണ്ണും, മഴയും, വിളവുമെല്ലാം അറിയുന്ന പഴമുറക്കാരുടെ അനുഭവപാഠമായിരുന്നു. മേടം പത്തിനു മലയാളികൾ പത്താമുദയം കൊണ്ടാടുന്നതിനു പിന്നിൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന കാർഷിക അറിവുകളുടെ കുളിർമ്മയുണ്ട്‌.

പൂർണ്ണമായും പ്രകൃതിയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നുവല്ലോ പണ്ട്‌. പെയ്തു കിട്ടുന്ന മഴമാത്രമായിരുന്നു ആശ്രയം. കാലവർഷത്തിന്റെയും തുലാവർഷത്തിന്റെയും കാര്യത്തിൽ സമ്പന്നമായിരുന്നു പഴമക്കാലം. വിത്തിറക്കലും തൈനടീലുമെല്ലാം സൂര്യന്റെ യാത്രകളും ഞാറ്റുവേലകളുമെല്ലാം നോക്കി ചിട്ടപ്പെടുത്തിയിരുന്നത് സ്വാഭാവികം. തികച്ചും പ്രായോഗികവും.

ദക്ഷിണായന രേഖയിൽ നിന്ന് സൂര്യന്റെ വടക്കോട്ടുള്ള യാത്രയായ ഉത്തരായണത്തിനിടെ ഭൂമദ്ധ്യരേഖക്ക് നേരേ മുകളിൽ വരുന്ന ദിനങ്ങളാണ് മേടമാസത്തിൽ.
ഉത്തരാർദ്ധഗോളത്തിൽ കഴിയുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ചൂട്‌ അനുഭവപ്പെടുന്ന ദിവസങ്ങളാണിത്.

ഉഷ്ണകാലത്തിന്റെ പാരമ്യമായ മേടം പത്തിന്‌ തൈകൾ നട്ടാൽ തുടർന്നുള്ള ദിവസങ്ങളിൽ ചൂട്‌ കുറഞ്ഞ്‌, ക്രമേണ മഴക്കാലത്തിലേക്കു പ്രവേശിക്കും. ഇടവപ്പാതിക്കു കാലവർഷം തുടങ്ങും എന്ന കണക്ക്‌ പണ്ടൊന്നും തെറ്റാറില്ല. അതുകൊണ്ടു തന്നെ പത്താമുദയത്തിനു തൈ നട്ടാൽ വേനൽ മഴയിൽ വേരുപിടിക്കുകയും ഇടവപ്പാതിയോടെ തഴച്ചു വളരുകയും ചെയ്യുമെന്ന് പഴമക്കാർ അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു.

ഈ അസാധാരണ ലോക് ഡൗൺ കാലത്ത് പത്താമുദയം വന്നത് നമുക്ക് പ്രകൃതിയോടും കൃഷിയോടുമുള്ള തിരിച്ചറിവിന്റെയും ആഭിമുഖ്യത്തിന്റേയും അവസരമാക്കിത്തീർക്കാം.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: നിങ്ങളുടെ കൃഷിയിടത്തിൽ/വീട്ടുവളപ്പിൽ/മട്ടുപ്പാവിൽ പത്താമുദയത്തോടനുബന്ധിച്ചുളള ദിവസങ്ങളിൽ കൃഷി ചെയ്തതിന്റെ (മരം നടുന്നത് / പച്ചക്കറി കൃഷി etc) പശ്ചാത്തലത്തിൽ നിന്നൊരു ഫോട്ടോ എടുക്കുക അത്

#plantAtree_postAselfie
#lockdown_agri_challenge
#ലോക്ക്ഡൗൺപത്താമുദയംചലഞ്ച്

എന്ന # ടാഗോടു കൂടി നിങ്ങളുടെ പ്രൊഫൈലിൽ അപ് ലോഡ് ചെയ്യുക.

ആളുകൾക്ക് കൃഷിയോട് അഭിരുചി വളർത്തുവാനും പ്രചോദനമാകുന്നതിനും നവമാധ്യമങ്ങൾ വഴിയുള്ള ഈ കാമ്പയിനിൽ നമുക്ക് പങ്കു ചേരാം.

പി.ജെ. ജോസഫ് എം.എൽ.എ.
ചെയർമാൻ, ഗാന്ധിജി സ്റ്റഡി സെന്റർ, തൊടുപുഴ

Related Articles

Leave a Reply

Back to top button