
ബിനുകല്ലാർ
നെടുംങ്കണ്ടം: ജനകീയ സമിതികള്‍ രൂപീകരിച്ച് പോലീസ് സേനയോടൊപ്പം പ്രവർത്തിച്ച് അതിര്‍ത്തിയിലെ സമാന്തര പാതകള്‍ വഴിയുള്ള നുഴഞ്ഞ് കയറ്റം അവസാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. തമിഴ്‌നാട്ടില്‍ നിന്നും കപ്പയും വൈക്കോലുമായി എത്തുന്ന വാഹനങ്ങള്‍ ഗ്രാമീണ മേഖലകളില്‍ എത്തി വില്‍പ്പന നടത്തുന്നത് കോവി ഡ് പകരാൻ കാരണമായേക്കാമെന്നും, സർക്കാറിന്റെ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ എല്ലാ ഡിപ്പാർട്ട്മെന്റിനോടും , സന്നദ്ധപ്രവർത്തകരോടും ആവശ്യപ്പെട്ടതായും , ക്വാറിന്റിനായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ നിരീക്ഷണത്തിൽ വെയ്ക്കുന്ന ആൾക്കാരെ കൂട്ടമായി താമസിപ്പിക്കാതെ ഒരോരുത്തരേയും ഒരോ റൂമിൽ താമസിപ്പിക്കുന്നതിനുള്ള നടപടി ചെയ്യാൻ തീരുമാനം എടുത്തതായും മന്ത്രി പറഞ്ഞു.