IndiaLatest

കുത്തബ് മിനാറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം

“Manju”

ഡല്‍ഹി: കുത്തബ് മിനാറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകള്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തി. കുത്തബ് മിനാറിന് മുന്നില്‍ തന്നെയാണ് പ്രക്ഷോഭം നടത്തിയത്. ഇതിന് വിഷ്ണു സ്തംഭ് എന്ന പേര് നല്‍കണമെന്നാണ് സംഘടനകളുടെ ആവശ്യം.

മഹാകാള്‍ മാനവ് സേവ സംഘടനയുടെ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലിയുമാണ് കുത്തബ് മിനാറില്‍ പ്രകടനം നടത്തിയത്. ഇവര്‍ക്കൊപ്പം മറ്റ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരും അണി ചേര്‍ന്നു. സംഭവം വഷളായതിനെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ തരത്തില്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button