IndiaLatest

ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ റെയിൽവേ ആലോചിക്കുന്നു

“Manju”

 

അഖിൽ ജെ എൽ

ന്യൂഡൽഹി: ഭാഗികമായി ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ റെയിൽവേ ആലോചിക്കുന്നു. അടിയന്തര സ്വഭാവമുള്ള യാത്രകൾക്കായി മാത്രം സർവീസ് പുനരാരംഭിക്കാൻ റെയിൽവേ തയ്യാറെടുക്കുന്നതെന്നാണ് വിവരം. കുറച്ച് ട്രെയിനുകൾ മാത്രമേ ഇത്തരത്തിൽ പ്രത്യേകമായി ഓടിക്കു. ഇതിന് യാത്ര ചെയ്യുന്നവർ ഉയർന്ന തുകയും നൽകേണ്ടിവരും.

ഇത്തരത്തിൽ സർവീസ് പുനരാരംഭിക്കാനുള്ള ശുപാർശ മന്ത്രാലയത്തിന്റെ പക്കലുണ്ട്. ഇതിന് അനുമതി ലഭിച്ചാൽ സ്ലീപ്പർ ക്ലാസ് കോച്ചുകൾ മാത്രമുള്ള ട്രെയിനുകൾ സർവീസ് നടത്തും. ആളുകൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുമെന്നതിനാൽ ജനറൽ കമ്പാർട്ട്മെന്റുകൾ അനുവദിക്കില്ല്. സാധുവായ ടിക്കറ്റില്ലാത്ത ആരെയും യാത്ര ചെയ്യാൻ അനുവദിക്കുകയുമില്ല.

മുതിർന്ന പൗരന്മാർ, അംഗപരിമിതർ, വിദ്യാർഥികൾ തുടങ്ങിയവർക്കുള്ള നിരക്കിളവുകൾ ഇത്തരം ട്രെയിനുകളിൽ ഉണ്ടാകില്ല. ആദ്യഘട്ടത്തിൽ ഗ്രീൻ സോണുകളിൽ മാത്രമാണ് ട്രെയിൻ ഓടിക്കാൻ പരിഗണിക്കുന്നത്. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങൾ ഒഴിവാക്കുകയോ സ്റ്റോപ്പ് അനുവദിക്കാതിരിക്കൽ എന്നിവയുണ്ടാകും.

Related Articles

Leave a Reply

Back to top button