ലോക്ഡൗണില്‍ ഇളവുകളുമായി കേന്ദ്രം

സിന്ധുമോള്‍ ആര്‍
കൂടുതല്‍ ഇളവുകളുമായി കേന്ദ്രം, ഹോസ്പോട്ടുകള്‍ക്ക് പുറത്തുള്ള കടകളെല്ലാം തുറക്കാം
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പ്രദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ചെറിയ കടകള്‍ തുറക്കാം. പലചരക്ക് കടകളും അല്ലാത്തവയും തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.
ഹോട്ട്സ്പോട്ട് പ്രദേശങ്ങളിലെ കടകള്‍ക്ക് ഈ ഇളവ് ബാധകമല്ല. കടകളില്‍ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. ജീവനക്കാര്‍ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
‘നഗരസഭാ, കോര്‍പറേഷന്‍ പരിധിക്ക് പുറത്ത് ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം അതത് സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനില്‍ക്കുന്ന കടകളും പാര്‍പ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം. എന്നാല്‍ കമ്പോളങ്ങള്‍ക്കും മള്‍ട്ടി ബ്രാന്‍ഡ് സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ക്കും പ്രവര്‍ത്തനാനുമതി ഇല്ല.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിനാണ് അവസാനിക്കുക. ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നതും നീട്ടുന്നതും സംബന്ധിച്ച് തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷം തീരുമാനമെടുക്കും.