IndiaKeralaLatest

കര്‍ഷകസമരത്തില്‍ ചെങ്കൊടിയുമായി കേരളസംഘം

“Manju”

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെയുള്ള കര്‍ഷക സമരത്തില്‍ പങ്കുചേര്‍ന്ന് കേരളസംഘവും . കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള അഞ്ഞൂറോളം പേരാണ് വെള്ളിയാഴ്ച ഷാജഹാന്‍പുരിലെത്തിയത് . കര്‍ഷകസംഘം പ്രസിഡന്റ് കെ.കെ. രാഗേഷ് എം.പി., സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ കിസാന്‍സഭ അഖിലേന്ത്യാനേതാക്കള്‍ സമരകേന്ദ്രത്തിലേക്ക്‌ സ്വീകരിച്ചു .
രണ്ടുബാച്ചുകളിലായി ആയിരത്തോളം കര്‍ഷകരെ ഡല്‍ഹിയിലെത്തിക്കാനാണ് കര്‍ഷകസംഘത്തിന്റെ തീരുമാനം . ഇതില്‍ ആദ്യസംഘമാണ് ഇന്നലെ ഷാജഹാന്‍പുരിലെത്തിയത് . രണ്ടാംസംഘം അടുത്ത വ്യാഴാഴ്ച പുറപ്പെടും . സമരം നീണ്ടാല്‍ കേരളത്തില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലെത്തുമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
മോദിസര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ച്‌ കോര്‍പ്പറേറ്റുകളെ സഹായിക്കുമ്പോള്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു . ഡല്‍ഹിയിലെ സമരം പഞ്ചാബുകാരുടേതുമാത്രമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ പൊളിക്കുന്നതാണ് കേരളത്തില്‍നിന്നുള്ള കര്‍ഷകരുടെ പങ്കാളിത്തമെന്ന് കെ.കെ. രാഗേഷ് എം.പി. പറഞ്ഞു.

Related Articles

Back to top button