IndiaLatest

പറവൂരില്‍ ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നു

“Manju”

പറവൂരില്‍ ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നു
പറവൂർ : പറവൂരില്‍ ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നു. വരാന്തയില്‍ പ്രസവിച്ചു കിടന്ന തെരുവുനായയുടെ മേലേക്ക് പന്തം കത്തിച്ചു വച്ച സ്ത്രീകള്‍ക്കെതിരെ കേസെടുത്തു. തെരുവുനായയെയും 7 കുഞ്ഞുങ്ങളേയും തീവച്ച കോളനിയിലെ മേരി, ലക്ഷ്മി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
പറവൂർ മാഞ്ഞാലി ഡൈമൺമുക്ക് ചാണയിൽ കോളനിയിലാണ് സംഭവം. സമീപ പ്രദേശങ്ങളിൽ അലഞ്ഞു നടന്നിരുന്ന തെരുവുനായ ഒരു മാസം മുൻപാണ് കോളനിയിലെ ഒരു വീടിന്റെ വരാന്തയിൽ പ്രസവിച്ചത്. ഇവയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയായിരുന്നു ക്രൂരത.
ഒരുമാസം പ്രായം വരുന്ന ഏഴ് നായക്കുഞ്ഞുങ്ങളാണ് ചത്തത്. അക്രമത്തിൽ പന്തം കന്തിച്ച് നായയുടെ മേലേയ്ക്ക് വക്കുകയായിരുന്നു . വയറിനും ചെവിക്കും സാരമായി പരിക്കേറ്റ തെരുവുനായയെ പറവൂർ മൃഗാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Related Articles

Back to top button