
പി. വി.എസ്
മലപ്പുറം: ‘ഇന്നത്തെ മാങ്ങയണ്ടി ചലഞ്ച് .. നാളത്തെ മാമ്പഴക്കുന്നാണ് ‘.ലോക് ഡൗൺ കാലത്തെത്തിയ ഭൗമദിനാചരണത്തിനോടനുബന്ധിച്ച് പൊന്നാനിയിലെ ജൈവകൃഷി കൂട്ടായ്മ ‘ തളിര് ‘ മുന്നോട്ട് വച്ചതാണ് മാങ്ങയണ്ടി വിത്തുകൾ സംഭരിച്ച് മുളപ്പിക്കുകയെന്ന ചലഞ്ച് .114 ഇനം വിത്തുകളാണ് സംഭരിച്ചത് .തക്കാളി മാങ്ങ ,കപ്പൽ മാങ്ങ ,മധു വനം ,ചുണ്ടങ്ങ മാങ്ങ തുടങ്ങിയ മാങ്ങകളുടെ വിത്തുകൾ തെയ്യങ്ങാട്ടെ ചന്ദനപ്പാടത്ത് മുളപ്പിക്കാനുള്ള തയാറാടെപ്പുകൾ ആരംഭിച്ചു .141 ഇനം മാങ്ങകളുടെ വിത്തുകൾ സംഭരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത് .അന്വേഷണം നിർത്തിയിട്ടില്ല .കിട്ടാവുന്നിടത്തു നിന്നെല്ലാം വിത്തുകൾ സംഭരിക്കുന്നുണ്ട് കർമ റോഡരികിൽ മാമ്പഴക്കുന്ന് ഒരുക്കുന്നതിനാമി അധികൃതരുടെ അനുമതി തേടിയിട്ടുണ്ട് സൗകര്യപ്രദമായ മറ്റിടങ്ങളിലും മാവിൻതൈകൾ നട്ടു തുടങ്ങും .പരിസ്ഥിതി പ്രവർത്തകൻ ഡോ .റിയാസ് മാറഞ്ചേരി വിത്ത് നട്ട് ഉദ്ഘാടനം ചെയ്തു .പി . കെ ഖലീമുദ്ദീൻ അധ്യക്ഷത വഹിച്ചു .തളിര് കൂട്ടായ്മ ചെയർമാൻ രമേഷ് വാലിയിൽ ,സുഭാഷ് ,സ്വരൂപ് ,നൗഷീർ നേതൃത്വം നൽകി .9446339867 .