KeralaLatest

കെപിപിഎല്‍ കെഎസ്‌ഇബിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടും

“Manju”

കെഎസ്‌ഇബിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടാനൊരുങ്ങി കെപിപിഎല്‍. വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്‌ട്സിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനാണ് കെഎസ്‌ഇബിയുമായി കരാറില്‍ ഏര്‍പ്പെടുന്നത്. പേപ്പര്‍ പ്രൊഡക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്സ്ട്രാ ഹൈ ടെന്‍ഷന്‍ കണക്ഷനാണ് ആവശ്യമുള്ളത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, രണ്ടു ഘട്ടങ്ങളിലായുള്ള കരാറിലാണ് കെപിപിഎല്ലും കെഎസ്‌ഇബിയും ഒപ്പുവെക്കുന്നത്. ആദ്യ ഘട്ടത്തില്‍ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇടക്കാല കരാറില്‍ ഏര്‍പ്പെടും. പിന്നീട്, വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിന് തയ്യാറാകുമ്പോഴാണ് അടുത്ത ഘട്ടത്തിലുളള കരാറില്‍ ഏര്‍പ്പെടുന്നത്.
വ്യവസായ മന്ത്രി പി. രാജീവ്, മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് കരാറുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.

Related Articles

Back to top button