കലാകാരന്‍മാര്‍ക്ക് ആശ്വാസമേകി ധനസഹായം

ബിന്ധുലാല്‍ – തൃശൂര്‍
തൃശ്ശൂർ: പാറമേക്കാവ് ദേവസ്വം തൃശ്ശൂർ പൂരത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരൻമാർക്ക് നൽകുന്ന രണ്ടായിരം രൂപവീതമുള്ള ധനസഹായത്തിന്റെ വിതരണം മന്ത്രി എ.സി. മൊയ്തീൻ ഉദ്‌ഘാടനം ചെയ്തു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് കെ. രാജൻ, മേയർ അജിതാ ജയരാജൻ എന്നിവരും പങ്കെടുത്തു. ദേവസ്വം സെക്രട്ടറി ജി. രാജേഷ് സ്വാഗതവും പ്രസിഡന്റ് സതീഷ് മേനോൻ നന്ദിയും പറഞ്ഞു.
തൃശ്ശൂർ പൂരത്തിൽ പങ്കെടുത്തുവരുന്ന വാദ്യകലാകാരൻമാരെ പ്രതിനിധാനംചെയ്ത് പെരുവനം കുട്ടൻമാരാർ സഹായധനം ഏറ്റുവാങ്ങി. കതിനപണിക്കാരനായ മാക്കോത്ത് സുന്ദരൻ നായർ, വീക്കംചെണ്ട കലാകാരൻ തൃക്കൂർ ഗോപാലകൃഷ്ണൻ, ആനക്കാരൻ ചാമി വാണിയംകുളം, ചമയം മുക്ക് പണിചെയ്യുന്ന ജോബി ആന്റണി, ചമയം തുന്നൽപ്പണി ചെയ്യുന്ന കെ.കെ. വസന്തകുമാരൻ എന്നിവരും ധനസഹായം ഏറ്റുവാങ്ങി. പൂരത്തിൽ പങ്കെടുത്തുവന്ന മറ്റു കലാകാരൻമാർക്കുള്ള ധനസഹായം അവരുടെ ബാങ്ക് അക്കൗണ്ടുവഴി ലഭ്യമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തിവരുന്നുണ്ട്