KeralaLatest

പിഎസ്‌സി 40 തസ്‌തികയില്‍ വിജ്ഞാപനം

“Manju”

തിരുവനന്തപുരം :പിഎസ്സി 40 തസ്തികളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 17 തസ്തികയില്‍ നേരിട്ടുള്ള നിയമനവും ഒന്നില്‍ തസ്തിക മാറ്റം വഴിയും എട്ട് എണ്ണത്തില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റും 14 തസ്തികയില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനവുമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ രണ്ട്. നേരിട്ടുള്ള നിയമനം: കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഹോം സയന്‍സ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ പോളിടെക്നിക് ലക്ചറര്‍ (പോളിമര്‍ ടെക്നോളജി), ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍ (ഫിസിക്കല്‍ എജുക്കേഷന്‍), അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍–- ഷോര്‍ട്ട്ഹാന്‍ഡ്, വിഎച്ച്‌എസ്‌ഇയില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ സീനിയര്‍ (കൊമേഴ്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്), കെഎസ്‌ഇബിയില്‍ സബ് എന്‍ജിനീയര്‍ (സിവില്‍), ഭൂജല വകുപ്പില്‍ ഫോര്‍മാന്‍/സ്റ്റോര്‍ ഇന്‍ ചാര്‍ജ്, ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍ (പ്രൊഡക്ഷന്‍), ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്, അക്കൗണ്ട്സ്, സെക്രട്ടറിയല്‍), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇഇജി ടെക്നീഷ്യന്‍ ഗ്രേഡ് 2, സര്‍വെയും ഭൂരേഖയും വകുപ്പില്‍ ട്രേസര്‍, വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്), ഹോമിയോപ്പതി വകുപ്പില്‍ ലബോറട്ടറി അറ്റന്‍ഡര്‍, ഗവ. സെക്രട്ടറിയറ്റ്/പിഎസ്സിയില്‍ സെക്യൂരിറ്റി ഗാര്‍ഡ്. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്(പട്ടികജാതി പട്ടികവര്‍ഗം): ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ സ്കൂള്‍ ടീച്ചര്‍ –- സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) കംപ്യൂട്ടര്‍ സയന്‍സ്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഹിന്ദി, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍, ഇസിജി ടെക്നീഷ്യന്‍ ഗ്രേഡ് 2, ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ ഗ്രേഡ് 2. എന്‍സിഎ റിക്രൂട്ട്മെന്റ്: ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഇംഗ്ലീഷ്) ജൂനിയര്‍, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടര്‍ണര്‍), കേരള കോ ഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ അക്കൗണ്ട്സ് ഓഫീസര്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദം), വനിത സിവില്‍ എക്സൈസ് ഓഫീസര്‍. തസ്തികമാറ്റം മുഖേന: വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മീഡിയം.

Related Articles

Back to top button