KeralaLatestThiruvananthapuram

ശാന്തിഗിരി നവപൂജിതം ; സ്വാഗതസംഘം ഓഫീസ് തുറന്നു

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയാറാമത് ജന്മദിനാഘോഷമായ നവപൂജിതത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സ്വാഗതസംഘം ഓഫീസ് തുറന്നു. ട്രിവാൻഡ്രം ക്ലബ്ബിന് എതിർവശം പ്രവർത്തനമാരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗ്ഗീസ് കുര്യൻ നിർവഹിച്ചു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ചടങ്ങിൽ മഹനീയ സാന്നിധ്യമായി. സിനിമാതാരം ബൈജു സന്തോഷ്, ഡെൽറ്റ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ തോമസ് ഫിലിപ്പ്, സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വി, പി.കെ.എസ്. രാജൻ, എസ്. സേതുനാഥ്, ഷിബു കിളിമാനൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സെപ്തംബർ 1 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിൽ സൗഹൃദക്കൂട്ടായ്മകൾ നടന്നു വരികയാണ്. ആഗസ്ത് 31 ന് തിരുവനനതപുരം സുബ്രമണ്യം ഹാളിൽ വച്ച് നടക്കുന്ന സൗഹൃദക്കൂട്ടായ്മയിൽ കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, വ്യവസായ പ്രമുഖർ, രാഷ്ട്രീയ- സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ വിവിധ വ്യക്തിത്വങ്ങളും സിനിമാതാരങ്ങളും മാധ്യമപ്രവർത്തകരും പങ്കെടുക്കും.

Related Articles

Back to top button