Kerala

പഴങ്ങളും പൂക്കളും വീട്ടുവളപ്പിൽ വിളയിച്ച് രജനി ടീച്ചർ

“Manju”

പി.വി.എസ്

മലപ്പുറം :പഴവർഗങ്ങൾ ,പച്ചക്കറികൾ ,ഔഷധച്ചെടികൾ ,വിവിധയിനം പൂച്ചെടികൾ എല്ലാം 20 സെന്റ് കൃഷിയിടത്തിൽ വിളഞ്ഞു നിൽക്കുന്നു .തൃക്കലങ്ങോട് കാരക്കുന്ന് എ.യു.പി.സ്കൂളിലെ രജനി ടീച്ചറുടെ വീട്ടുപരിസരത്താണ് മനോഹരമായ കൃഷിത്തോട്ടം ഒരുക്കിയിരിക്കുന്നത് .മഴവിൽ ചോളം ,കാട്ടിഞ്ചി ,വിവിധയിനം ചീരകൾ ,ജർജീർ ,ചോക്ലേറ്റ് ക്യാപ്സിക്കം ,മണിത്തക്കാളി, റമ്പൂട്ടാൻ , ലെറ്റിയൂസ് ,വിയറ്റ്നാം ഏർപി ,കുലവഴുതിന ,ബീറ്റ്റൂട്ട് ,കാബേജ് ,ജപ്പാണിക്ക ,ഉരുളക്കിഴങ്ങിന് പകരം ഉപയോഗിക്കുന്ന അടതാപ്പ് അങ്ങനെ ഒട്ടനവധി ഫലങ്ങൾ വിളഞ്ഞു നിൽക്കുന്നു .അമ്പതോളം പനിനീർ പൂക്കളുടെ സുഗന്ധം തോട്ടത്തിനെ വ്യത്യസ്തമാക്കുന്നു .ഓർക്കിഡുകൾ ഉൾപ്പെടെ ചെടികൾ വേറെയും കാറ്റിലാടി നിൽക്കുന്നു .നാടൻ പച്ചക്കറികൾക്ക് പ്രാമുഖ്യം നൽകിയുള്ള ജൈവ കൃഷി രീതിയാണ് അവലംബിക്കുന്നത് .രജനി ടീച്ചറിനെ കൃഷിയിൽ സഹായിക്കാൻ ഭർത്താവുമുണ്ട് .പന്ത്രണ്ട് കൊല്ലം മുമ്പ് പാറക്കല്ലുകൾ നിറഞ്ഞിരുന്ന പുരയിടമാണ് കൃഷിയോഗ്യമാക്കിയത് .ചെടികളും വിത്തുകളും എവിടെക്കണ്ടാലും വാങ്ങും.കൃഷിത്തോട്ടം
ഗ്രൂപ്പ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് വിത്തുകൾ അധികവും വാങ്ങാൻ രജനി ടീച്ചറെ സഹായിച്ചത് .

 

Related Articles

Leave a Reply

Back to top button