Kerala
പൂലൻതറവാർഡിലെ എല്ലാ കിണറുകളും ക്ലോറിനേഷൻ ചെയ്യുന്നു

ജ്യോതിനാഥ്. കെ. പി
മാണിക്കൽ 28.04.2020ചൊവ്വാഴ്ച മുതൽ മാണിക്കൽ പഞ്ചായത്തിലെ പൂലന്‍തറ വാർഡിലെ എല്ലാ കിണറുകളും ക്ലോറിനേഷൻ ചെയ്തു ശുദ്ധിയാക്കും എന്ന് വാർഡ് മെമ്പർ ശ്രീമതി സുധര്‍മ്മിണി. എസ് അറിയിച്ചു പഞ്ചായത്തിന്റെ അധീനതയിലുള്ള കിണറുകളും കുടിവെള്ള സ്രോതസ്സുകളും വൃത്തിയാക്കി ക്ലോറിനേഷൻ നടത്തും. ഞായറാഴ്ചകളിൽ ഡ്രൈ ഡേ ആയി ആചരിക്കും. അന്നേദിവസം എല്ലാ വീടുകളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മാണിക്കൽ പഞ്ചായത്ത് ആരോഗ്യ ശുചിത്വ കമ്മറ്റി തീരുമാനിച്ചു.