
ജയപ്രകാശ്
ഇടുക്കി കാഞ്ഞാർ കൂവപ്പള്ളിയിൽ പാറക്കെട്ടിൽ നിന്ന് വീണ് 2 മൂലമറ്റം സ്വദേശികൾ മരിച്ചു. ജയകൃഷ്ണൻ, ഹരി എന്നിവരാണ് മരിച്ചത്.നാലംഗ സംഘം വെള്ളച്ചാട്ടം കണ്ട് മടങ്ങിയപ്പോൾ 2 പേര് പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു.ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.തൊടുപുഴ അന്ഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്.മൂലമറ്റം ടൗണിൽ പ്രവർത്തിക്കുന്ന CNG സ്റ്റോഴ്‌സ് ഉടമ ഷാജിയുടെ മകനാണ് ജയകൃഷ്ണൻ.