IndiaLatest

കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് സൂചനകള്‍

“Manju”

ഡല്‍ഹി: കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ കോവിഡ് വാക്‌സിന്റെ സംഭരണത്തില്‍ നിലവിലെ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്സീന്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും വാക്സീന്റെ വിലയും സംഭരണവും സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതോടൊപ്പം സുപ്രീംകോടതിയില്‍ നിന്നും ചില വിമര്‍ശനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടി വന്നിരിന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വാക്സീന്‍ നയത്തില്‍ വീണ്ടും മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

ജനുവരി 16-ന് തുടങ്ങിയ ആദ്യ ഘട്ടം കൊവിഡ് മുന്‍ഗണനാ പോരാളികള്‍ക്കും പിന്നെ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അടുത്ത ഘട്ടത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കേന്ദ്രം നേരിട്ട് സംസ്ഥാനങ്ങള്‍ വാക്സിന്‍ എത്തിച്ചു നല്‍കി കൊടുത്തിരുന്നു.

Related Articles

Back to top button