IndiaLatest

കാര്‍ഷിക പരിഷ്കാര ബില്ലുകള്‍ രാജ്യസഭയില്‍ പാസാകും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക പരിഷ്കാര ബില്ലുകള്‍ രാജ്യസഭയില്‍ പാസാകും. 125 എംപിമാരുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പിച്ചു. ബിജു ജനതാദളും ഡിഎംകെയും വൈഎസ്‌ആര്‍ കോണ്‍ഗ്രസും കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കും എന്നുറപ്പാണ്.

തെലുങ്ക് ദേശം പാര്‍ട്ടിയും ബില്ലിനൊപ്പം നില്‍ക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. സമവായം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ പ്രതിഫലനം ആണിത്. 135 പേരെങ്കിലും കാര്‍ഷിക ബില്ലിനെ അനുകൂലിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

രാജ്യസഭയില്‍ ഇന്ന് വലിയ പ്രതിഷേധത്തിന് തന്നെയാണ് സാധ്യത. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ഇതിനിടെ പാ‍ര്‍ലമെന്റ് വെട്ടിച്ചുരുക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് തേടി രാജ്നാഥ് സിം​ഗും പ്രഹ്ളാദ് ജോഷിയും ഇന്ന് പ്രധാനമന്ത്രിയുമായി സംസാരിക്കും.

Related Articles

Back to top button