
ന്യൂമാഹി: നിലവിൽ ലോക്ക് ഡൌണിന്റെ ഭാഗമായി സമ്പൂർണ്ണ അടച്ചിൽ നിലവിലുള്ള റെഡ് സോൺ ആയി പ്രഖ്യാപിച്ച ന്യൂമാഹിയിൽ നിന്നും മയ്യഴിയിലൂടെയുള്ള യാത്ര തടയുന്നതായി പരാതി ഉയർന്നു.
ന്യൂമാഹി പഞ്ചായത്തിലെ അഞ്ച്, ഒമ്പത്, പത്ത് വാർഡുകളിലേക്ക് പോകുന്നതിന് മയ്യഴിയുടെ ചില ഭാഗത്ത് കൂടെ യാത്ര ചെയ്യണം. ഇതാണ് മാഹി അധികൃതർ തടഞ്ഞിരിക്കുന്നത്. ഇത് കാരണം ഈ മൂന്ന് വാർഡുകളിലെ വീടുകളിലേക്കുള്ള അവശ്യവസ്തുക്കളുടെ ഹോം ഡെലിവറി തടസ്സപ്പെടുകയാണ്.
നിലവിൽ ന്യൂമാഹി പഞ്ചായത്തിൽപ്പെട്ട സ്ഥലത്താണ് മാഹി പോലീസ് റോഡ് അടച്ചിട്ടിരിക്കുന്നത്.ന്യൂമാഹിയിലെ ഹോംഡെലിവറിയുൾപ്പെടെ തടസ്സപ്പെടുത്തുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്