IndiaLatest

പ്രധാനമന്ത്രി കിസാന്‍ പദ്ധതി; അടുത്ത ഗഡു ഡിസംബറില്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ വരുമാന പദ്ധതിയുടെ (പി എം കിസാന്‍) അടുത്ത ഗഡു ഡിസംബറില്‍ ലഭിക്കും.ഏകദേശം അഞ്ച് കോടിയോളം കര്‍ഷകര്‍ അംഗങ്ങളായുള്ള പദ്ധതിയാണിത്. നാലു മാസം കൂടുമ്പോള്‍ 2000 രൂപ വീതമാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കാര്‍ഷിക മന്ത്രാലയം നിക്ഷേപിക്കുന്നത്. ഒന്നാംഘട്ടം- ഏപ്രില്‍- ജൂലൈ, രണ്ടാം ഘട്ടം- ആഗസ്റ്റ്- നവംബര്‍, മൂന്നാംഘട്ടം- ഡിസംബര്‍- മാര്‍ച്ച്‌ എന്നിങ്ങനെയാണ് ലഭിക്കുക.

പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് പിഎം കിസാന്‍ വെബ്സൈറ്റ് വഴി അറിയുന്നതിന്,

• പിഎം കിസാന്‍ എന്ന വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക.
• വലതുഭാഗത്ത് Farmers Corner എന്ന് കാണും. Farmers Cornerല്‍ ക്ലിക്ക് ചെയ്യുക.
• ഓപ്ഷനില്‍ നിന്ന് ബെനിഫിഷ്യറി സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക.
• ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം.
• മുകളില്‍ പറഞ്ഞവ ചെയ്തുകഴിയുമ്പോള്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍ കാണാവുന്നതാണ്.

Related Articles

Back to top button