KeralaLatest

ജാഗ്രത തുടരുന്നു; 802 പേർ കരുതൽ നിരീക്ഷണത്തിൽ

“Manju”

ബിന്ദു ലാൽ

തൃശൂർ ∙ ജില്ലയിൽ വീടുകളിൽ 784 പേരും ആശുപത്രികളിൽ 18 പേരും ഉൾപ്പെടെ ആകെ 802 പേർ കോവിഡ് കരുതൽ നിരീക്ഷണത്തിൽ. ‍2 ദിവസങ്ങളായി നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ മാറ്റമില്ല. ഇന്നലെ 5 പേരെ ക്വാറന്റീൻ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലായിരുന്ന 2 പേരെ വിട്ടയച്ചു.

ജില്ലയിൽ അവസാനമായി കോവിഡ് സ്ഥിരീകരിച്ചത് ഏപ്രിൽ 8നാണ്. പിന്നീട് ഇതുവരെ പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ കോവിഡ് രോഗികൾ ചികിത്സയിൽ ഇല്ലാത്ത സംസ്ഥാനത്തെ 3 ജില്ലകളിൽ ഒന്നാണ് തൃശൂർ. ആലപ്പുഴ, വയനാട് ജില്ലകളിൽ കോവി‍ഡ് രോഗികളില്ല. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗം ഭേദമായി ആശുപത്രി വിട്ടെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ജില്ലയിൽ‍ തുടരുകയാണ്.
∙ ഇന്നലെ 6 സാംപിളുകൾ വൈറോളജി പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയിൽ നിന്ന് ആകെ 1006 സാംപിളുകൾ അയച്ചതിൽ 977 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 29 എണ്ണത്തിന്റെ ഫലം ഇനിയും ലഭിക്കാനുണ്ട്.
∙ ഇന്നലെ 347 വീടുകൾ ദ്രുത കർമസേന സന്ദർശിച്ചു. ചരക്കു വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയും അടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 563 പേരെയും പഴങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 138 പേരെയും സ്ക്രീൻ ചെയ്തു.

Related Articles

Leave a Reply

Back to top button