KeralaLatest

ശാന്തിഗിരി ആയുര്‍വേദ സിദ്ധവൈദ്യശാലയുടെ 451 മത് ഏജന്‍സി ഉത്ഘാടനം ചെയ്തു

“Manju”

 

ശാന്തിഗിരി ആയുർവേദ &സിദ്ധ വൈദ്യശാലയുടെ 451 മത് ഏജൻസി  ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പാലസ് റോഡിൽ 2021 ജനുവരി 30 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു.

പ്രതിരോധ മരുന്നുകളുടെ വിതരണോദ്ഘാടനം ആറ്റിങ്ങൽ നിയമസഭാ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി നിർവഹിച്ചു.ആറ്റിങ്ങല്‍ എസ്എച്ച് ഒ ഇന്‍സ്പെക്ടര്‍ എസ് ഷാജിയുടെ മഹനീയ സാന്നിധ്യത്തില്‍ ആദ്യ വില്‍പ്പന ആറ്റിങ്ങല്‍  നഗരസഭ കൌണ്‍സിലര്‍ ജി ശങ്കറിന് നല്‍കി നിര്‍വ്വഹിച്ചു.

ശാന്തിഗിരി ആശ്രമത്തിലെ പ്രാർത്ഥനാ പൂർവ്വമായ അന്തരീക്ഷത്തിൽ തയ്യാറാക്കിയ ആയുർവേദ,സിദ്ധ, അങ്ങാടിമരുന്നുകൾ ഇവിടെ നിന്ന് ലഭിക്കുമെന്ന് ആയുർവേദ ഏജൻസി ഏജന്റ് അജയന്‍ ആർ അറിയിച്ചു. എല്ലാദിവസവും പ്രഗൽഭരായ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ആനുകാലിക ആവശ്യം കണക്കിലെടുത്ത് പകർച്ചപ്പനികൾക്ക് എതിരെ ആയുഷ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച പ്രതിരോധ മരുന്നുകളും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഔഷധങ്ങളും പൂജാദ്രവ്യങ്ങളും പ്രത്യേകം ലഭ്യമാക്കിയിട്ടുണ്ട്. ശാന്തിഗിരി കറി പൗഡറുകൾ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങുകളോടെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

Related Articles

Back to top button